പന്തളം : നാടക് പന്തളം മേഖല കമ്മിറ്റി ചേരിക്കൽ പീപ്പിൾസ് ലൈബ്രറിയിൽ കൂടി. പ്രസിഡന്റ് മഹേഷ് സോമൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഫെബി തുമ്പമൺ, ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ, സംസ്ഥാന കമ്മിറ്റിയംഗം പ്രിയത രതീഷ്, സുനിൽ സരിഗ, പന്തളം ഷാം, കെ. പി. എ. സി. മനോജ്, മഞ്ജുനാഥ്, സുജ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ജില്ലയിലെ നാടക സംഘടനകളുമായോ നാടക പ്രവർത്തകരുമായോ കൂടി ആലോചിക്കാതെ കേരള സാംസ്കാരിക വകുപ്പ് ഏകപക്ഷീയമായി പ്രൊഫഷണൽ നാടക മത്സരം സംഘടിപ്പിക്കുന്നതിനെതിരെ നാടക് പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |