അഞ്ചൽ: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചയാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അറക്കൽ ലക്ഷ്മിവാരം വീട്ടിൽ അജേഷിനെ(35)യാണ് അറസ്റ്റ് ചെയ്തത്. ഭാര്യയെയും മക്കളെയും ഉപദ്രവിക്കാൻ അജേഷ് ആയുധവുമായി നിൽക്കുന്നുവെന്ന് അജേഷിന്റെ ഭാര്യ ഫോണിൽ വിളിച്ച് പരാതി പറഞ്ഞതിനെത്തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയാണ് അജേഷ് ആക്രമിച്ചത്. അഞ്ചൽ ഐ.എസ്.എച്ച്.ഒ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രജീഷ് കുമാർ, എസ്.ഐ റാഫി, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ അജിത് ലാൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |