പട്ടിക്കാട് : പ്രബോധന രീതികളിൽ കാലാനുസൃതമായ മാറ്റങ്ങൾക്ക് തയ്യാറാകണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ .
ജാമിഅഃ ജൂനിയര്‍ കോളേജ് അദ്ധ്യാപക ശില്‍പ്പശാലയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ . ജാമിഅ: നൂരിയ്യ അറബിയ്യയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലും പുറത്തുമുള്ള 62 സ്ഥാപനങ്ങളിലെ അഞ്ഞൂറോളം അദ്ധ്യാപകരാണ് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ശിൽപ്പശാലയിൽ സംബന്ധിച്ചത്. പുത്തനഴി മൊയ്തീന് ഫൈസി, കെ. ഇബ്റാഹീം ഫൈസി തിരൂർക്കാട്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് എന്നിവർ സംബന്ധിച്ചു. ക്ലാസ്റൂം മാനേജ്മെന്റ്, ഐഡിയൽ ടീച്ചർ എന്നീ വിഷയങ്ങൾ യഥാക്രമം കെ.ടി. ബഷീര്‍, അബ്ദുൾ ഗഫൂര്‍ ഖാസിമി അവതരിപ്പിച്ചു. വാക്കോട് മൊയ്തീന് കുട്ടി ഫൈസി സമാപന പ്രസംഗം നിര്‍വ്വഹിച്ചു.
ടി.എച്ച്. ദാരിമി ഏപ്പിക്കാട്, ഉസ്മാൻ ഫൈസി ഏറിയാട്, ഹുസൈൻ ബാഖവി ഓമാനൂർ , ഹൈദ്റോസ് ഫൈസി അച്ചനമ്പലം, ഇസ്മായിൽ ഫൈസി കിടങ്ങയം, റാഷിദ് ഫൈസി മമ്പാട്ടുമൂല, നൗഷാദ് കിഴിശ്ശേരി, അൻവർ ഫൈസി നാട്ടുകൽ, സവാദ് ഫൈസി പായിപ്പുല്ല് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |