പള്ളുരുത്തി: ചെല്ലാനം പുത്തൻതോട് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി, സുഹൃത്തിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം തെൻമല സ്വദേശി രാജുവിന്റെ മകൻ ഫെബിൻ രാജി(23)നെയാണ് കാണാതായത്. തെൻമല സ്വദേശി ഫ്രാൻസിസ് (29) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. പെരുമ്പാവൂർ പെരിങ്ങോലയിൽ എൻജിനിയറിംഗ് സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർ. ഇന്നലെ വൈകിട്ട് ആറോടെയാണ് നാലംഗ സംഘം ബീച്ചിൽ എത്തിയത്. ഇതിൽ രണ്ട് പേർ മാത്രമാണ് കുളിക്കാനിറങ്ങിയത്. നേവിയുടെ സഹായത്തോടെ കണ്ണമാലി പൊലീസ് കാണാതായ യുവാവിനായി തെരച്ചിൽ ആരംഭിച്ചു. ബീച്ചിൽ മത്സ്യ ബന്ധനം നടത്തിയിരുന്ന വഞ്ചിക്കാരാണ് ഫ്രാൻസിസിനെ രക്ഷപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |