SignIn
Kerala Kaumudi Online
Friday, 26 April 2024 9.30 AM IST

ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത് ഇതാദ്യം; ഉദ്ഘാടന വേദിയിൽ പൊലീസ് പിടിച്ച കഥ പറഞ്ഞ് പൃഥ്വിരാജ്‌

prithviraj

തിരുവനന്തപുരം: മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം നഗരസഭ വിട്ടു നൽകിയ സ്ഥലത്ത് ആക്സോ എൻജിനിയേഴ്സ് നിർമ്മിച്ച കിഴക്കേകോട്ടയിലെ ഫുട് ഓവർബ്രിഡ്ജ് നാടിന് സമർപ്പിച്ചു. കിഴക്കേകോട്ടയിൽ നടന്ന ചടങ്ങ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തടിച്ച് കൂടിയ ജനങ്ങളുടെ കൈയടികൾക്കിടയിൽ സിനിമാതാരം പൃഥ്വിരാജ് ഫുട് ഓവർബ്രിഡ്ജ് സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു.

മന്ത്രിമാർക്കൊപ്പം സെൽഫിയെടുത്താണ് താരം ഉദ്ഘാടനം നിർവഹിച്ചത്.സമയം വൈകിയിട്ടും പൃഥ്വിരാജിനെ കാണാൻ നൂറുകണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയത്.സെൽഫി പോയിന്റ് ഉദ്ഘാടനത്തിന് ശേഷം മന്ത്രിമാർക്കൊപ്പം ഫുട് ഓവർബ്രിഡ്ജിൽ കയറി പൃഥ്വിരാജ് കാണികളെ അഭിവാദ്യം ചെയ്തു.

സ്വന്തം നാട്ടിൽ നടക്കുന്ന പരിപാടിയിൽ അതിഥിയായി എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നടൻ പൃഥ്വിരാജ് ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. പണ്ട് കോളേജിൽ പഠിക്കുന്ന സമയം ഇതുവഴി ഇരുചക്രവാഹനത്തിൽ വേഗത്തിൽ പോകുമ്പോൾ പൊലീസ് പിടികൂടിയ കഥയും പൃഥ്വിരാജ് പറഞ്ഞു. തന്നെ ആദ്യമായാണ് ഒരു മേയർ രാജുവേട്ടായെന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിച്ചത്. ജനങ്ങൾക്ക് ഉപകാരപ്രദമായ ഈ പദ്ധതിക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRITHVIRAJ SUKUMARAN, ARYA RAJENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.