കൊച്ചി: ഗണേശോത്സവ ട്രസ്റ്റിന്റെയും ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗണേശോത്സവം 30 മുതൽ സെപ്തംബർ 3 വരെ രാജേന്ദ്ര മൈതാനിയിൽ നടക്കും. നടൻ മമ്മൂട്ടി 30ന് രാവിലെ 11ന് ഉദ്ഘാടനം നിർഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാര രംഗങ്ങളിലെ പ്രമുഖർ വിവിധ ദിവസങ്ങളിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഗണേശോത്സവ ട്രസ്റ്റ് ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ, അഡ്വ. കെ. നിർമ്മലൻ, സി.ജി. രാജഗോപാൽ, ശശീന്ദ്ര കെ. ശങ്കർ, ധനം കണ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |