SignIn
Kerala Kaumudi Online
Friday, 26 April 2024 11.57 PM IST

ശമ്പള പരിഷ്‌കരണം മരവിപ്പിച്ചതിനെതിരെ യൂണിയനുകൾ: ആശ കൊടുത്തിട്ട് ആശങ്കയിലാഴ്ത്തണോ ?

devaswam

കണ്ണൂർ: ആറായിരത്തോളം വരുന്ന ക്ഷേത്ര ജീവനക്കാരെ ആശങ്കയിലാഴ്ത്തി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം മരവിപ്പിച്ച് മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവ് . 2021 ഫെബ്രുവരിയിലാണ് 2019മുതൽ മുൻകാലപ്രാബല്യത്തോടെ മലബാർ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവിറക്കിയത്. എന്നാൽ ഈ ഉത്തരവിൽ നിറയെ അപാകതയുണ്ടെന്ന് പരാതി ഉയർന്നതിനെ തുടർന്ന് ഈ വർഷമാദ്യം പരിഷ്‌ക്കരിച്ച ഉത്തരവും ഇറക്കിയതാണ്. എന്നാൽ ഇത് കഴിഞ്ഞ മാസം ചേർന്ന ബോർഡ് യോഗം നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം കമ്മീഷണർ മരവിപ്പിക്കുകയായിരുന്നു .

സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്താണ് പരിഷ്കരണം വേണ്ടെന്ന് വച്ചത്. പന്ത്രണ്ടുവർഷത്തിന് ശേഷം പരിഷ്‌കരിച്ച ശമ്പളത്തിനായി കാത്തിരിക്കമ്പോഴാണ് മരവിപ്പിക്കുവാനുള്ള തീരുമാനം വന്നത്. പരിഷ്‌ക്കരണം അട്ടിമറിക്കുവാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ കടുത്ത പ്രതിഷേധമുയർത്തിക്കഴിഞ്ഞു. കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയിലെ ഉത്തരവ് രഹസ്യമാക്കിവച്ചതിലും യൂണിയൻ നേതാക്കൾ ദുരൂഹത ആരോപിക്കുന്നു.മരവിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ നേതൃത്വം കമ്മിഷണറുമായി ചർച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമുണ്ടായില്ല. ഇതെ തുടർന്നാണ് സമരത്തിനിറങ്ങാൻ യൂണിയനുകൾ തീരുമാനിക്കുകയായിരുന്നു .

ബോർഡിലും ഭിന്നത

അതേസമയം ശമ്പള പരിഷ്‌ക്കരണ ഉത്തരവ് മരവിച്ച നടപടിയെ ചൊല്ലി ബോർഡിന്റെ തലപ്പത്ത് ഭിന്നതയുണ്ടെന്നാണ് വിവരം. പരിഷ്‌ക്കരണ ഉത്തരവ് ജീവനക്കാരിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന നിലപാടാണ് ദേവസ്വം ബോർഡിനുള്ളത്.ഇത്തരമൊരു ഉത്തരവ് അനവസരത്തിലാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന മലബാർ ദേവസ്വം ബോർഡ് യോഗം വിലയിരുത്തിയിരുന്നു.

12 വർഷത്തിനു ശേഷം മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് ശമ്പളം പരിഷ്‌ക്കരിച്ച് ഉത്തരവിറങ്ങുകയും, ജീവനക്കാർ പരിഷ്‌കരണ ആനുകൂല്യത്തിനായി കാത്തിരിക്കുകയും ചെയ്യമ്പോൾ മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയത് മരവിപ്പിച്ചു കൊണ്ടുള്ള ബോർഡ് തീരുമാനം ഉടൻ പിൻവലിക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.



മുഴുവൻ ക്ഷേത്ര ജീവനക്കാർക്കും ഓണത്തിന് മുമ്പ് പരിഷ്‌ക്കരണ ആനുകൂല്യം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് യൂണിയൻ മലബാർ ദേവസ്വം ബോർഡ് ആസ്ഥാനത്തും സെക്രട്ടറിയേറ്റ് പടിക്കലും പ്രശ്‌നപരിഹാരമുണ്ടാകുംവരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.

എം.കെ. രാഘവൻ എം.പി

സംസ്ഥാന പ്രസിഡന്റ്, മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ

സാങ്കേതിക പിഴവ് പരിഹരിച്ച് വീണ്ടും ഉത്തരവിറങ്ങും. അക്കാര്യത്തിൽ ഒരു ജീവനക്കാരനും ആശങ്ക വേണ്ട.

എം. ആർ. മുരളി, പ്രസിഡന്റ്, മലബാർ ദേവസ്വം ബോർഡ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.