കോഴിക്കോട്: കവി പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആധാരമാക്കി ഡോ.ദീപേഷ് കരിമ്പുങ്കര എഴുതിയ കാവ്യരൂപന്റെ കാല്പാടുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് കോഴിക്കോട് ചാവറ കൾച്ചറൽ സെന്റർ ഹാളിൽ നടക്കും. വൈകീട്ട് 4.30 ന് നടക്കുന്ന ചടക്കുന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ ഡോ. എ.കെ നമ്പ്യാർക്ക് നൽകി പുസ്തകം പ്രകാശനം ചെയ്യും. വി.ആർ.സുധീഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ രാജേന്ദ്രൻ എടത്തുംകര പുസ്തകപരിചയം നടത്തും. ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. ഡി.സി.ബുക്സാണ് പ്രസാധകർ. ഡോ.സന്തോഷ് സി.ആർ, ഡോ. കുമാർ എസ്.പി, ഫാ.ജോൺ മണ്ണാറത്തറ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |