കുമരകം. കുമരകത്തെ ഉത്തരവാദിത്ത ടൂറിസം രംഗത്തെ പുരോഗതിയും പുത്തൻ പ്രവണതകളും വിലയിരുത്താൻ അവലോകന യോഗം നടത്തും. വേൾഡ് ട്രാവൽ മാർക്കറ്റ് അഡ്വൈസറും ഇന്റർ നാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം സ്ഥാപകനും ഡയറക്ടറുമായ ഡോ.ഹാരോൾഡ് ഗുഡ്വിൻ മുഖ്യ അതിഥിയായി പങ്കെടുക്കും. ഇന്ന് രാവിലെ 10 മുതൽ കുമരകം ലേക്ക് സോങ്ങ് റിസോർട്ടിലാണ് യോഗം. കേരള ടൂറിസം വകുപ്പും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന് സംഘടിപ്പിയ്ക്കുന്ന ചടങ്ങിൽ കെ.എസ് ശ്രീനിവാസ്, പി ബി നൂഹ് , കെ രൂപേഷ്കുമാർ എന്നിവർ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |