വടകര: വടകര കോളേജ് ഒഫ് എൻജിനിയറിംഗിൽ നടന്നു വരുന്ന ഡിപ്ലോമ ഇൻ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ് കോഴ്സിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓൺലൈനായി സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ നടത്തിയവർക്കും ഇതുവരെ രജിസ്ട്രേഷൻ നടത്താത്തവർക്കും കോളേജ് ഓഫീസിൽ ഈ മാസം 25 മുതൽ പ്രവേശനം നേടാം. പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, കെ.ജി.സി.ഇ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് രണ്ടാം വർഷ ക്ലാസിലേക്ക് പ്രവേശനം. അവസാന തിയതി 30. യോഗ്യത തെളിയിക്കുന്ന രേഖകളും കോഴ്സ് ഫീസും സഹിതം നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 9400477225, 9037624782.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |