മണ്ണാർക്കാട്: മധു വധക്കേസിൽ ഇന്നലെ സാക്ഷി വിസ്താരം നടന്നില്ല. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ്. എം മേനോന്റെ മാതാവ് മരണപ്പെട്ടതിനാൽ ഇന്നലെ പ്രോസിക്യൂട്ടർക്ക് കോടതിയിൽ ഹാജരാവാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് സാക്ഷി വിസ്താരം നടക്കാതിരുന്നത്. ഇന്നലെ കോടതിയിൽ ഹാജരാവേണ്ട
25ാം സാക്ഷി രാജേഷ്, 26ാം സാക്ഷി ജയകുമാർ, 27ാം സാക്ഷി സൈതലവി, 28ാം സാക്ഷി മണികണ്ഠൻ എന്നിവർ കോടതിയിൽ എത്തിയിരുന്നു. ഇവരോട് ഇനിയൊരു അറിയിപ്പ് വരുന്ന മുറയ്ക്ക് കോടതിയിൽ ഹാജരായാൽ മതിയെന്ന് കോടതി അറിയിച്ചു. കേസ് 30ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |