മുണ്ടക്കയം: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള കുറിച്ചി കേന്ദ്ര ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിന്റെയും മുണ്ടക്കയം വ്യാകുലമാതാ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ മുണ്ടക്കയം സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ 27ന് ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പും ബോധവത്കരണ സെമിനാറും നടക്കും. ഇ.എൻ.ടി, അർബുദം, ത്വക്ക് രോഗങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രത്യേക പരിശോധനയും ചികിത്സയും നൽകും. രാവിലെ 10ന് പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോസഫ് വടക്കേൽ അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.സി.മുരളീധരൻ ബോധവത്ക്കരണ ക്ലാസ് നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |