പത്തനംതിട്ട : ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കായി കേരളത്തിലെ സ്വാതന്ത്ര്യ പോരാളികൾ എന്ന വിഷയത്തിൽ കാരിക്കേച്ചർ, പെയിന്റിംഗ് മത്സരവും കേരള നവോത്ഥാനം: സ്വാതന്ത്ര്യസമര പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ പ്രബന്ധ മത്സരവും പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിക്കുന്നു. സൃഷ്ടികളും രചനകളും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തിരുവനന്തപുരത്തുളള വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഈ മാസം 31ന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |