SignIn
Kerala Kaumudi Online
Friday, 26 April 2024 3.38 PM IST

കൊല്ലം പുസ്തകോത്സവം നാളെ മുതൽ

കൊല്ലം: ജില്ലാ ലൈബ്രറി വികസന സമിതിയുടെ നേതൃത്വത്തിൽ കൊല്ലം പുസ്തകോത്സവം നാളെ മുതൽ 31 വരെ കൊല്ലം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ സുഗതകുമാരി നഗറിൽ നടക്കും. നാളെ ഉച്ചയ്ക്ക് 2ന് എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ ഉദ്ഘാടനം ചെയ്യും.

ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്​റ്റ് ദീപം തെളിക്കുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ. ഡാനിയേൽ ആദ്യ പുസ്തക വില്പനയും നടത്തും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സി. അംഗങ്ങളായ ഡോ. പി.കെ.ഗോപൻ മുഖ്യപ്രഭാഷണവും എസ്.നാസർ വായനോത്സവ വിജയികൾക്ക് സമ്മാന വിതരണവും നടത്തും.

ഏ​റ്റവും കൂടുതൽ ഗ്രന്ഥാലോകം വരിക്കാരെ ചേർത്ത ഗ്രന്ഥശാലയ്ക്കുള്ള പുരസ്‌കാരം ഡെപ്യൂട്ടി മേയർ കൊല്ലം മധു വിതരണം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.ബാൾഡുവിൻ, എം.സലീം, ജില്ലാ സെക്രട്ടറി ഡി.സുകേശൻ, താലൂക്ക് കൗൺസിൽ സെക്രട്ടറി അഡ്വ.എൻ.ഷൺമുഖദാസ് എന്നിവർ പങ്കെടുക്കും.

വൈകിട്ട് 3ന് വാക്കും വരയും പൊതു കാൻവാസിന്റെ ഉദ്ഘാടനം എഴുത്തുകാരൻ കെ.ആർ.അജയൻ നിർവഹിക്കും. എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4ന് അഡ്വ. ഡി. സുരേഷ്‌കുമാറിന്റെ 'പഴഞ്ചൊല്ലുകൾ കതിരും, പതിരും കഥകളിലൂടെ" പുസ്തകപ്രകാശനം കുമാരനാശാൻ സ്മാരക ചെയർമാൻ രാമപുരം ചന്ദ്രബാബു നിർവഹിക്കും. 28ന് രാവിലെ 10ന് എഴുത്തിന്റെ രാഷ്ട്രീയവും പ്രതിരോധവും- സെമിനാർ വിനു എബ്രഹാം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് വി. സാംബശിവൻ സ്മാരക കഥാപ്രസംഗമത്സരം,​ തുടർന്ന് കലാമണ്ഡലം വിദ്യാർത്ഥികളുടെ നൃത്തപരിപാടി. 29ന് വൈകിട്ട് 4ന് കവിസംഗമം ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് സംഗീത സന്ധ്യ. 30ന് വൈകിട്ട് 4ന് കാമ്പിശേരി തോപ്പിൽഭാസി ജന്മശതാബ്ദി പ്രഭാഷണം കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്യും. 31ന് വൈകിട്ട് 4ന് സമാപനം.
ജില്ലയിലെ 800 ലൈബ്രറികൾക്കനുവദിച്ച 1.75 കോടി രൂപയുടെ ഗ്രാൻഡിന് ലൈബ്രറികൾ പുസ്തകങ്ങൾ വാങ്ങും. പൊതുജനങ്ങൾക്കും പുസ്തകങ്ങൾ വാങ്ങാൻ അവസരം ഉണ്ടായിരിക്കുമെന്ന് ജില്ലാ ലൈബ്രറി വികസനസമിതി ചെയർമാൻ കെ.ബി. മുരളീകൃഷ്ണനും കൺവീനർ ഡി. സുകേശനും അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.