കോട്ടയം. എം.ജി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ തോഴിൽ മേളയിൽ 2118 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.183 പേർക്ക് സ്പോട്ട് സെലക്ഷൻ ലഭിച്ചു. 842 പേരെ വിവിധ കമ്പനികൾ ഷോർട് ലിസ്റ്റ് ചെയ്തു. മേള അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ പ്രൊഫ.സാബു തോമസ് അദ്ധ്യക്ഷത വഹിച്ചു.പ്രൊ.വൈസ് ചാൻസലർ പ്രൊഫ.സി.റ്റി.അരവിന്ദകുമാർ, രജിസ്ട്രാർ പ്രൊഫ.പ്രകാശ്കുമാർ ബി., സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.റെജി സക്കറിയ, ഡോ.എ.ജോസ്, ഡോ.ഷാജില ബീവി എസ്., സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ എ. എം.സോണിയ, ഡോ.രാജേഷ് മണി, ബിജു വലിയമല എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |