കാഞ്ഞിരപ്പള്ളി. അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിൽ നടക്കുന്ന അഖിലേന്ത്യാ ഫിനാലെ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഇന്ന് സമാപിക്കും. ഉദ്ഘാടന ദിനത്തിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു. സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന് ദേശീയ തലത്തിൽ വലിയ പങ്കാളിത്തമാണ് ഉണ്ടായത്. 15,000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 18 ടീമുകളാണ് രാത്രിയും പകലും തുടർച്ചയായി നടക്കുന്ന ഗ്രാൻഡ് ഫിനാലയിൽ മത്സരിക്കാനെത്തിയത്. ഹാർഡ് വെയർ വിഭാഗത്തിൽ കേരളത്തിലെ അമൽ ജ്യോതി കോളേജിൽ മാത്രമാണ് മത്സരം നടക്കുന്നത്. ഒന്നാം സമ്മാനർഹരാകുന്ന ടീമിന് 1 ലക്ഷം രൂപയാണ് സമ്മാനം.