ചങ്ങനാശേരി. ചങ്ങനാശേരിയിൽ അത്തച്ചമയ സൈക്കിൾ ഘോഷയാത്ര 30ന് നടക്കും. റേഡിയോ മീഡിയാ വില്ലേജും പെന്റാ ബൈക്സും സംയുക്തമായി സംഘടിപ്പിക്കുന്ന സൈക്കിൾ ഘോഷയാത്ര 4ന് അഞ്ചു വിളക്കിന്റെ സമീപത്ത് നിന്നുമാരംഭിച്ച് മീഡിയാ വില്ലേജിൽ സമാപിക്കും. സെപ്തംബർ 5 മുതൽ ജൈവ പച്ചക്കറി മേള നടക്കും. കുട്ടികൾക്കായി ഉണ്ണി മാവേലി, മലയാളി മങ്ക മത്സരങ്ങളും മുതിർന്നവർക്കായി പായസ മൽസരങ്ങളും നടക്കും. സാംസ്കാരിക സമ്മേളനത്തിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ സമ്മാനദാനം നിർവഹിക്കും. സൈക്കിൾ റാലിയിലും മത്സരങ്ങളിലും പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടണം. ഫോൺ: 94 47 96 80 33.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |