മലപ്പുറം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ജില്ലാതല വായ്പാമേള 30ന് രാവിലെ 10ന് കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരക ഹാളിൽ നടക്കും.
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകൾ തുടങ്ങുന്ന സ്വയം തൊഴിൽസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് ലളിതമായ വ്യവസ്ഥകളോടെ വനിതാ വികസന കോർപ്പറേഷൻ വായ്പാ സഹായം നൽകുന്നത്. ജനപ്രതിനിധികൾ പങ്കെടുക്കും