കരുനാഗപ്പള്ളി : ഡോ.ബി.ആർ.അംബേദ്കർ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 159-ാം ജന്മവാർഷിക സമ്മേളനം കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.ബി.ആർ.അംബേദ്കർ സ്റ്റഡി സെന്റർ ചെയർമാൻ ബോബൻ ജി.നാഥ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ചുളൂർ ഷാനി, എൻ.സുഭാഷ് ബോസ്, പുന്നൂർ ശ്രീകുമാർ, പി.വി. ബാബു, വി.കെ. രാജേന്ദ്രൻ, താഹിർ, അനില ബോബൻ, മോളി സുരേഷ് എന്നിവർ സംസാരിച്ചു. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണവും ചികിത്സാ ധനസഹായവും വിദ്യാർത്ഥികൾക്ക് മെരിറ്റ് അവാർഡുകളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |