റാന്നി : ശബരിമല വാനന്തരത്തിൽ ഉരുൾപൊട്ടലെന്ന് സംശയം, പമ്പ ത്രിവേണിയിൽ വെള്ളം കയറി. കുത്തിയൊലിച്ചെത്തിയ മലവെള്ളം പമ്പ മണപ്പുറവും ആറാട്ടുകടവും പടിക്കെട്ടുകളും നടപ്പാതയും മുഴുവൻ വെള്ളത്തിനടിയിലാക്കി. വൈകിട്ട് ആറരയോടെയാണ് ത്രിവേണിയിലേക്ക് വെള്ളം ഇരച്ചു കയറിയത്. 2018 ലെ പ്രളയ കാലത്തെ അനുസ്മരിപ്പിക്കും വിധം പൊടുന്നനെയുള്ള വെള്ളത്തിന്റെ വരവ് നിർമ്മാണ ഉദ്യോഗസ്ഥരിലും ആശങ്ക ഉയർത്തിയിരുന്നു. കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രി എട്ടുമണിയോടെ വെള്ളത്തിന് നേരിയ തോതിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയതായി പമ്പ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |