മല്ലപ്പള്ളി : കഴിഞ്ഞ ദിവസം രാത്രിയിൽ തകർത്തുപെയ്ത മഴയിൽ മല്ലപ്പള്ളി താലൂക്കിൽ വൻനാശം. ചുങ്കപ്പാറ ജംഗ്ഷനിലെ 75 ഓളം വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളംകയറി. കൃഷി ഇടങ്ങളും വെള്ളക്കെട്ടായി മാറി. മഴവെള്ളപ്പാച്ചിലിൽ കോടികളുടെ നഷ്ടം കണക്കാക്കുന്നു. കോട്ടാങ്ങൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ മണ്ണിടിച്ചിലുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. റോഡുകളുടെ സംരക്ഷണഭിത്തി നഷ്ടപ്പെട്ടത് അടക്കം എട്ട് മണിക്കൂർ കൊണ്ട് കോടികളുട നഷ്ടം ഈ മേഖലയിൽ സംഭവിച്ചു.
ആന്റോ ആന്റണി എം.പി, മുൻ എം.എൽ.എമാരായ ജോസഫ് എം.പുതുശ്ശേരി, രാജു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ,എം.എ.ജമിലാ ബീവി , ജോളി ജോസഫ് , ദീപ്തി ദാമോദരൻ, ജോസി ഇലഞ്ഞിപ്പുറം എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റാന്നി ഫയർഫോഴ്സ് യൂണിറ്റും പെരുമ്പെട്ടി പൊലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |