ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ കഫറ്റീരിയകളിൽ ചായയുടെയും ചെറുപലഹാരങ്ങളുടേയും വില കുറയ്ക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹർജി തള്ളി. ഹർജിക്കാരന്റെ മൗലികാവകാശവുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇതിൽ ഉൾപ്പെടുന്നില്ല. ഹർജിക്കാരന് മറ്റ് വേദികളെ സമീപിക്കാം. ചായയും ചെറുപലഹാരങ്ങളും 20 രൂപാ വരെയുള്ള നിരക്കിൽ വിൽക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്താണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |