തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുലക്ഷം തെരുവുനായ്ക്കളുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞു.ഇവയെ നിയമപ്രകാരം കൊല്ലാനാവില്ല.വന്ധ്യംകരണം മാത്രമാണ് പോംവഴി.അഞ്ച് ലക്ഷം വാക്സിൻ മൃഗാശുപത്രികളിലെത്തിച്ചിട്ടുണ്ട്.നാല് ലക്ഷം വാക്സിൻ ജില്ലകളിലെത്തിക്കും.വളർത്തുനായ്ക്കൾക്ക് കുത്തിവയ്പ്പും ലൈസൻസും നിർബന്ധമാക്കുമെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |