ശാസ്താംകോട്ട: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന ആശുപത്രികളെയും എല്ലാ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെയും മെഡി സെപ്പിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കെ.എസ്.എസ് പി.എ സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. കെ.ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ജോൺ മത്തായി അദ്ധക്ഷനായി. ഡി.എ കുടിശിഖ പെൻഷൻ പരിഷ്കരണ കുടിശിക ഇവ ഉടൻ അനുവദിക്കണമെന്നും ഓണം ഉത്സവ ബത്ത കാലോചിതമായി വർദ്ധിപ്പിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. കെ.എസ്.എസ്. പി.എ കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി സെക്രട്ടറി ഇ.എൻ.സദാശിവൻ പിള്ള , കെ.എ.രാമകൃഷ്ണപിള്ള , ഷാജി തോമസ്, മുഹമ്മദ് ഹനീഫാ , ടി.ജി.എസ് തരകൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |