കണ്ണൂർ: ബസിൽ വച്ച് യുവതിയുടെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തൂത്തുകുടി സ്വദേശി പ്രശാന്തിന്റെ ഭാര്യ പാർവതിയെയാണ് കണ്ണൂർ ടൗൺ സി.ഐ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 2.30 തോടെ തലശേരിയിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽ നിന്നാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. ബസ് കാൾടെക്സിലെത്തിയപ്പോൾ മാലപൊട്ടിച്ച് ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നത് ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ കണ്ടു. ഇവർ കാര്യം കണ്ടക്ടറോട് പറഞ്ഞതോടെ പാർവതിയെ ബസിൽ നിന്ന് ഇറങ്ങാൻ സമ്മതിച്ചില്ല. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി യുവതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
പ്രതിയുടെ പേരിൽ ജില്ലയുടെ പല ഭാഗങ്ങളിൽ മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |