കല്ലാച്ചി: നാദാപുരം, പുറമേരി, എടച്ചേരി പഞ്ചായത്തുകളിലെ സാക്ഷരതാ പഠിതാക്കൾക്കായി തൂണേരി ബ്ലോക്ക് സാക്ഷരത സമിതിയുടെ ആഭിമുഖ്യത്തിൽ പ്രചോദന ക്ലാസ് സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ബ്ലോക്ക് നോഡൽ പ്രേരക് കെ.പി.അശോകൻ എന്നിവർ ക്ലാസെടുത്തു. മെമ്പർമാരായ മഹ്ബൂബ ഇബ്രാഹിം, നിഷാ മനോജ്, പ്രേരക്മാരായ ഇ. പ്രവീൺകുമാർ, സി.പി.വനജ, കെ.സുബിധ എന്നിവർ പ്രസംഗിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തിൽ പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് 58 പേരും പ്ലസ് ടു തുല്യതാ കോഴ്സിന് 18 പേരുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |