പത്തനംതിട്ട: റബറിന് 250രൂപ വിലസ്ഥിരത ഉറപ്പാക്കണമെന്ന് ജെ.എസ്.എസ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയും മറ്റുകാരണങ്ങളും കർഷകരെ ആത്മഹത്യയിലേക്ക് തള്ളവിടുന്നു. ദിവസേനയുള്ള വിലയിടിവ് പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ റബർ കാർഷിക വിളയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സീതത്തോട് മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സുനിൽ.ഡി റാന്നി, പി.ആർ.അനിരുദ്ധൻ, പ്രഭുകുമാർ, മധുകുമാർ, പി.വി.ചന്ദ്രൻപിള്ള, പി.എ.അശോകൻ, പി.എസ്.ഇന്ദിര, ജോസി ഫിലിപ്പ്, അമ്പിളി ശശി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |