SignIn
Kerala Kaumudi Online
Friday, 27 January 2023 10.50 AM IST

സിവിക് ചന്ദ്രനെതിരായ കേസ് : കേസ് ഡയറി ഹാജരാക്കണം

p

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് കോഴിക്കോട് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയും പ്രോസിക്യൂഷനും നൽകിയ ഹർജികളിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് മേരി ജോസഫ് ഹർജികൾ 15നു പരിഗണിക്കാൻ മാറ്റി. ജാമ്യം അനുവദിച്ച വിധി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് വ്യക്തമാക്കി പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ലൈംഗികാതിക്രമം നടത്തിയതിന് സിവിക് ചന്ദ്രനെതിരെ ജൂലായ് 29നാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ആഗസ്റ്റ് 12ന് ജില്ലാ സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചു. പരാതിക്കാരിയുടെ ഫോട്ടോകൾ പരിശോധിച്ച കോടതി ഇവർ പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന പരാമർശം നടത്തിയത് വലിയ വിവാദമായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CIVIC CHANDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.