കോട്ടയം : പോക്സോ കേസിൽ മാതാവുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പത്തനംതിട്ട കുറ്റപ്പുഴ പാലക്കോട്ടിൽ ജയേഷ് ഭവൻ വീട്ടിൽ ജയേഷ് (30), പെരുമ്പായിക്കാട് ചെമ്മനംപടി കുന്നുകാലായിൽ വീട്ടിൽ പ്രദീപ് (29) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗറിലെ ലോഡ്ജിലാണ് പെൺകുട്ടി അമ്മയോടൊപ്പം കഴിഞ്ഞിരുന്നത്. പലപ്പോഴായി ഇവിടെയെത്തിയ ബന്ധുവായ ജയേഷും സ്നേഹം നടിച്ചെത്തിയ പ്രദീപും പെൺകുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് മകളെ നോക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അമ്മ പെൺകുട്ടിയെ പ്രദീപിന്റെ വീട്ടിൽ കൊണ്ടാക്കി. ഇവിടെ വച്ചും പീഡനത്തിനിരയായപ്പോഴാണ് അതിജീവിത ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്. പ്രദീപിന് അയർക്കുന്നം, ഗാന്ധിനഗർ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. കൂടാതെ 2019, 2021 കാലയളവിൽ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.