SignIn
Kerala Kaumudi Online
Friday, 29 March 2024 5.55 PM IST

മയക്കുമരുന്ന് വിപത്തിനെ കൂട്ടായി നേരിടണം: അമിത് ഷാ

pp

തിരുവനന്തപുരം: മയക്കുമരുന്ന് വിപത്തിനെ സംസ്ഥാനങ്ങൾ കൂട്ടായി നേരിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദക്ഷിമേഖലാ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾ നാർക്കോ കോ-ഓർഡിനേഷൻ സെന്റർ (എൻ.സി.ആർ.ഡി) യോഗങ്ങൾ പതിവായി നടത്തണം. സെന്ററിന്റെ പ്രവർത്തനം ജില്ലാ തലത്തിൽവരെ എത്തിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയോടെയാണ് മയക്കുമരുന്ന് പ്രശ്നങ്ങളെ നേരിടുന്നത്. ഫോറൻസിക് സയൻസ് ലാബുകൾ സ്ഥാപിക്കാനുള്ള നയം തയ്യാറാക്കി സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾക്ക് തെളിവു കണ്ടെത്താനും ശിക്ഷ വർദ്ധിക്കാനും ഇത് സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.

സാഗർമാലയിൽ

രണ്ട് ലക്ഷം കോടി

കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങൾക്കായി 'സാഗർമാല' പദ്ധതിയിൽ രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നതായി അമിത് ഷാ യോഗത്തെ അറിയിച്ചു. 76,000 കോടിയുടെ 108 അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ പൂർത്തിയായി. 1,32,000 കോടി രൂപയുടെ 98 പദ്ധതികൾ പുരോഗമിക്കുകയാണ്. തീരദേശ ജില്ലകളുടെ വികസനത്തിന് 7,737 കോടി ചെലവിൽ 61 പദ്ധതികൾ പുരോഗമിക്കുകയാണ്. കേരളം, ആന്ധ്ര, കർണാടകം, പുതുച്ചേരി, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ മൽസ്യബന്ധന അടിസ്ഥാന സൗകര്യ വികസന നിധിക്കായി 4,206 കോടി അനുവദിച്ചു. പ്രധാനമന്ത്റിക്ക് ദക്ഷിണേന്ത്യയോട് പ്രത്യേക അടുപ്പമുള്ളതിനാലാണ് സാഗർമാല
പദ്ധതിയോടൊപ്പം തീരദേശ സംസ്ഥാനങ്ങളുടെ വികസനത്തിന് വൻകിട തുറമുഖങ്ങളുടെ നവീകരണ പദ്ധതികൾ തുടങ്ങിയത്.

രാജ്യത്തെ 7,500 കിലോമീ​റ്റർ തീരപ്രദേശത്തിൽ 4,800 കിലോമീ​റ്ററും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. 12 പ്രധാന തുറമുഖങ്ങളിൽ ഏഴും ഈ മേഖലയിലാണ്. 3,461 മൽസ്യബന്ധന ഗ്രാമങ്ങളിൽ 1,763ഉം ഇവിടെയാണ്. അതിനാൽ സമുദ്റോൽപ്പന്നങ്ങളുടെ വ്യാപാരവും കയ​റ്റുമതിയും വർദ്ധിപ്പിക്കാൻ സാദ്ധ്യതകളേറെയാണ്. 12 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികൾക്ക് ക്യൂ.ആർ കോഡ് അധിഷ്ഠിത ആധാർ നൽകിയത് അവരുടെ തിരിച്ചറിയൽ എളുപ്പമാക്കും

ഓരോ അഞ്ചു കിലോമീ​റ്ററിലും ഒരു ബാങ്ക് ശാഖയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഗ്രാമങ്ങളുടെ അഞ്ചു കിലോമീ​റ്റർ ചു​റ്റളവിൽ ബാങ്കിംഗ് സൗകര്യം ഒരുക്കാനും
ശാഖകൾ തുറക്കാനും സഹകരണ ബാങ്കുകളെ സംസ്ഥാനങ്ങൾ പ്രേരിപ്പിക്കണം.

കേന്ദ്ര - സംസ്ഥാന തർക്കങ്ങളും അന്തർസംസ്ഥാന തർക്കങ്ങളും രമ്യമായി പരിഹരിക്കുക, സംസ്ഥാനങ്ങളുടെ സഹകരണം, ദേശീയ വിഷയങ്ങളിൽ ബോധവൽക്കരണം എന്നിവയാണ് മേഖലാ കൗൺസിൽ യോഗങ്ങളുടെ ലക്ഷ്യം.

മുഖ്യമന്ത്രി പിണറായി വിജയൻ,​ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആന്ധ്ര ധനമന്ത്രി ബുഗണ്ണാ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മെഹമ്മൂദ് അലി,​ പുതുച്ചേരി ലഫ്‌റ്റനന്റ് ഗവർണർ തമിഴ് ഇസൈ സൗന്ദർ രാജൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, ആൻഡമാൻ ലഫ്റ്റനന്റ് ഗവർണർ അഡമിറൽ ഡി.കെ.ജോഷി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും കോവളത്ത് നടന്ന യോഗത്തിൽ ങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI, AMITSHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.