തിരുവല്ല : പരുമല തിരുവാലംമൂട് ദേവീ ക്ഷേത്ര ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം. വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഒന്നര പവൻ തൂക്കമുള്ള സ്വർണമാല മോഷ്ടാക്കൾ കവർന്നു. ക്ഷേത്ര നടയിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയും കുത്തിത്തുറന്നു. ഞായറാഴ്ച പുലർച്ചെ ക്ഷേത്ര മാനേജർ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൈക്കലാക്കിയാണ് മോഷ്ടാക്കൾ ശ്രീകോവിൽ തുറന്നത്. എൻ.എസ് എസിന്റെ ഉടമസ്ഥതയിലുളള ക്ഷേത്രമാണ്. ഭാരവാഹികൾ പുളിക്കീഴ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |