SignIn
Kerala Kaumudi Online
Friday, 26 April 2024 3.44 PM IST

മഹാത്മയിൽ ഇന്ന് ഓണാഘോഷം

onam-kali

കൊടുമൺ : അടൂർ കേന്ദ്രമായുളള മഹാത്മ ജനസേവന കേന്ദ്രത്തിന്റെ സംയുക്ത ഓണാഘോഷം ഇന്ന് കൊടുമൺ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ നടക്കും. രാവിലെ 11ന് ചെയർമാൻ രാജേഷ് തിരുവല്ലയുടെ അദ്ധ്യക്ഷതയിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഏലിയാസ് തോമസ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ പ്രതിഭകളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം ബീന പ്രഭ, പഞ്ചായത്തു വൈസ് പ്രസിഡന്റ് ധന്യാദേവി, സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് ഷംലാബീഗം, വാർഡ് മെമ്പർ അജി രണ്ടാംകുറ്റി എന്നിവർ ഓണസന്ദേശം നൽകും. മധുസൂദനൻപിള്ള സ്വാഗതം പറയും. ഓണക്കളികൾ, ഓണസദ്യ, കലാ മാസ്റ്റർ കബീർ നടത്തുന്ന മിമിക്‌സ് ഗാനമേള എന്നിവ നടക്കും.

കർഷകച്ചന്ത തുടങ്ങി

പള്ളിക്കൽ : പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ ഓണ സമൃദ്ധി കർഷകച്ചന്ത പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു അദ്ധ്യക്ഷതവഹിച്ചു. ആദ്യവിൽപന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി.സന്തോഷ് നിർവഹിച്ചു. കൃഷി ഒാഫീസർ അൻജു ജോർജ്ജ് , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജെയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീനാറെജി, വാർഡ് മെമ്പർ മാരായ സുജിത്ത്.എസ്, റോസമ്മ സെബാസ്റ്റ്യൻ, ഡെപ്യൂട്ടി ഡയറക്ടർ ലൂയീസ് മാത്യു , സി.ഡി.എസ് ചെയർപേഴ്സൺ ഗീത, അസിസ്റ്റന്റ് കൃഷി ഒാഫീസർ ജിനേഷ് കെ.എസ്. സന്തോഷ് കരിംകുറ്റിക്കൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.