തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന ആദിവാസി വിഭാഗത്തിൽപ്പെട്ട 25 പേർക്ക് അമ്പൂരിയിൽ വീട് നിർമ്മിച്ച് നൽ
കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും.ഗുണഭോക്താക്കളെ ഫൊക്കാന നേരിട്ട് കണ്ടെത്തും.
കേരള സർവകലാശാലയുമായി ചേർന്ന് ഫൊക്കാന നടത്തിവരുന്ന ഭാഷയ്ക്ക് ഒരു ഡോളർ പദ്ധതി തുടരും. ഫൊക്കാന അംഗങ്ങളുടെ കുട്ടികൾക്ക് പരിശീലന പദ്ധതികൾ ഒരുക്കും.അമേരിക്കയിലെ തൊഴിലവസരങ്ങളും പഠനസാദ്ധ്യതകളും സംബന്ധിച്ച വിവരങ്ങൾ ഫൊക്കാനയുടെ വെബ്സൈറ്റിൽ ((fokana.org) ലഭ്യമാക്കും. പ്രവാസികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ടെക്സസ് സർവകലാശാലയുമായി ചേർന്ന് മലയാളം അക്കാഡമിയുടെ പ്രവർത്തനം വിപുലമാക്കും. സ്റ്റുഡന്റ് വിസയിലെത്തി അപകടത്തിൽപ്പെടുന്ന മലയാളികളെ നാട്ടിലെത്തിക്കേണ്ട സാഹചര്യങ്ങളിൽ ഫൊക്കാനയുടെ സഹായം ലഭിക്കും. എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാരെ സഹായിക്കുന്ന പദ്ധതി ഫൊക്കാന വിമൻസ് ഫോറം ആവിഷ്കരിക്കും.വാഷിംഗ്ടൺ ഡി.സിയിൽ ഫൊക്കാനയുടെ ആസ്ഥാന മന്ദിരം ഉടൻ സ്ഥാപിക്കുമെന്നും ബാബുസ്റ്റീഫൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |