വടക്കഞ്ചേരി: ശ്രീനാരായണ ഗുരുജയന്തി ആഘോഷത്തോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം വടക്കഞ്ചേരി യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ പരിധിയിൽ വരുന്ന നാല് പഞ്ചായത്തുകളിലെ 40 ഓളം വരുന്ന ശാഖായോഗങ്ങളിലൂടെ ഇരുചക്രവാഹന വിളംബരജാഥ നടത്തി. രാവിലെ 8ന് വടക്കഞ്ചേരി മന്ദമൈദാനിയിൽ വടക്കഞ്ചേരി സി.ഐ ആദംഖാൻ ജാഥാക്യാപ്ടൻ വടക്കഞ്ചേരി യൂണിയൻ സെക്രട്ടറി കെ.എസ്. ശ്രീജേഷിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ടി.സി. പ്രകാശ്, പ്രസിഡന്റ് പി.എസ്. സുമിത്ത്, വൈസ് പ്രസിഡന്റ് യു. സുഭാഷ്, യൂണിയൻ കൗൺസിലർമാരായ അജീഷ്, ജിനചന്ദ്രൻ, യൂണിയൻ വനിതാസംഘം ഭാരവാഹികളായ ലതിക കലാധരൻ, സ്മിത മോഹനൻ, സ്മിത നാരായണൻ, മറ്റു കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |