SignIn
Kerala Kaumudi Online
Friday, 26 April 2024 2.35 PM IST

ഭാരത് ജോഡോ യാത്ര 1000 തൊഴിലാളികളെ അണിനിരത്തും 

ചവറ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വമ്പിച്ച വരവേൽപ്പ് നൽകാനും ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്ന് 1000തൊഴിലാളികളെ അണിനിരത്താനും കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയന്റെയും ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്സ് യൂണിയന്റെയും കൊല്ലം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കണ്ടത്തിൽ ശിവരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവും യൂണിയൻ ജില്ലാ പ്രസിഡന്റുമായ തട്ടാരേത്തു രവി ഉദ്ഘാടനം ചെയ്തു. പന്മന തുളസി മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ നേതാക്കളായ സിയോൺ ഷിഹാബ്, റോസ് ആനന്ദ്, നിസാർ കതലിക്കാട്, ടി.ബീന, കൃഷ്ണാലയം അനിൽ, താഹ വടക്കേക്കര, ഹസൻ കുഞ്ഞ്, കമറുദീൻ, സുധീഷ് ക്ലാപ്പന, ദിലീപ് കളരിക്കമണ്ണേൽ, സാമൂവൽ, ബാബു ആലുംപീടിക തുടങ്ങിയവർ സംസാരിച്ചു. ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് സ്റ്റാൻഡുകൾ നഷ്ടപ്പെടുന്ന ജില്ലയിലെ ആയിരക്കണക്കിന് മോട്ടോർ തൊഴിലാളികൾക്ക് പകരം പാർക്കിംഗ് സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇന്ധന വിലവർദ്ധനവിന് കാരണമായ നികുതികൾ പിൻവലിച്ച് മോട്ടോർ, മത്സ്യബന്ധന മേഖലകളെ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.