ശ്രീകൃഷ്ണപുരം: ടി.കെ.ഡി സ്മാരക പൊതുജന വായനശാലയുടെ വാർഷികവും ടി.കെ.ഡി സാഹിത്യ അവാർഡ് വിതരണവും വനിതാ വേദി ഓണാഘോഷവും ദേവപദം ഓഡിറ്റോറിയത്തിൽ കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റും സാഹിത്യകാരനുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരി വി.കെ. ദീപക്ക് 10001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് അശോകൻ ചരുവിൽ സമ്മാനിച്ചു. അവാർഡ് നേടിയ വി.കെ. ദീപയെ ഭാഷാപോഷിണി മുൻ ചീഫ് എഡിറ്റർ കെ.സി. നാരായൺ പരിചയപ്പെടുത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് അംഗം എം. ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. വായനാശാല മുൻ സെക്രട്ടറി എം. ഗംഗാധരന്റെ ഛായാചിത്രം വാർഡ് മെമ്പർ രാജാമണി അനാച്ഛാദനം ചെയ്തു. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, കെ. രാമൻ നമ്പൂതിരി, കെ. വിദ്യാധരൻ എം.എം. സാവിത്രി, സാന്ദ്ര എസ്. വാരിയർ, എം. ചാമി, കെ.വി രമ,വി.കെ. ദീപ എന്നിവർ സംസാരിച്ചു. വനിതാ വേദി അവതരിപ്പിച്ച കൈ കൊട്ടിക്കളിയും ബാലവേദി അംഗങ്ങളൂടെ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |