ന്യൂഡൽഹി: കോൺഗ്രസിന് വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെന്നും പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി നിലകൊള്ളാനെ കോൺഗ്രസിന് കഴിയൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജോധ്പൂരിൽ ബി.ജെ.പി ഒ.ബി.സി മോർച്ചയുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ ബാബ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള കാൽനട യാത്രയിലാണ്. പക്ഷേ, അദ്ദേഹം ധരിച്ചിരിക്കുന്നത് വിദേശ ടീഷർട്ട് ആണ്. അദ്ദേഹം യാത്രക്ക് പോകുന്നതിന് മുമ്പ് ഇന്ത്യയുടെ ചരിത്രം പഠിക്കണമായിരുന്നു. മുമ്പ് പാർലമെന്റിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഇന്ത്യ ഒരു രാജ്യമല്ലെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. ഏത് പുസ്തകത്തിലാണ് രാഹുൽ ഇത് വായിച്ചത്. ലക്ഷക്കണക്കിനാളുകൾ ഈ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. ഇന്ത്യയെ ഒന്നിപ്പിക്കാനായി ഇറങ്ങിത്തിരിച്ച രാഹുൽ ആദ്യം ഇന്ത്യയെക്കുറിച്ച് പഠിക്കണം. രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് ഭരണമുള്ളത്. അടുത്ത തിരഞ്ഞെടുപ്പോടെ ആ സംസ്ഥാന ങ്ങളും കോൺഗ്രസിന് നഷ്ടപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |