പുതുക്കാട്: ഗുരുദേവ സന്ദേശങ്ങൾ ഉൾക്കൊണ്ടാൽ കുടുംബ ബന്ധം സുദൃഢമാകുമെന്ന് ഡോ.എം.എം.ബഷീർ. എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയന്റെ നേതൃത്വത്തിൽ സംഘപ്പിച്ച ശ്രീനാരായണ ജയന്തി ആഘോഷച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണെന്ന ഗുരുദേവ വാക്യം ഉൾക്കൊണ്ടാൽ പല കുടുംബ കലഹങ്ങളും ഒഴിവാക്കാമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ തല ഗുരുദേവജയന്തി ആഘോഷങ്ങളും മെരിറ്റ് ഡേയും ഗുരുമന്ദിരത്തിൽ പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ്, കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.കെ.രവീന്ദ്രൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർമാരായ കെ.ആർ.ഗോപാലൻ, കെ.ആർ.രഘു മാസ്റ്റർ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ ഭാഗ്യവതി ചന്ദ്രൻ, രജനി സുധാകരൻ, അഡ്വ.സി.വി.സാബുരാജ്, കിനോ ചേർക്കര എന്നിവർ പ്രസംഗിച്ചു. യൂണിയൻ പരിധിയിലെ ശാഖകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും, മറ്റ് മത്സര പരീക്ഷകളിലും ഉയർന്ന മാർക്ക് നേടിയവരെയും സമ്മേളന വേദിയിൽ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |