പത്തനംതിട്ട : ഓണാഘോഷത്തിനിടെ മൈക്ക് സെറ്റ് കേടാക്കിയവരെ ചോദ്യം ചെയ്തയാൾക്കും മറ്റൊരാൾക്കും മർദ്ദനത്തിൽ പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. അത്തിക്കയം കുടമുരുട്ടി ഉന്നത്താനി പാറക്കൽ വീട്ടിൽ ഗിരീഷ് സുകേശൻ (24), ഉന്നത്താനി പാറക്കൽ വീട്ടിൽ അജേഷ് (23) എന്നിവരെയാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5.30 ന് ഉന്നത്താനിയിലാണ് സംഭവം. ഓണാഘോഷത്തിൽ പ്രവർത്തിപ്പിച്ച മൈക്ക് സെറ്റ് കേടാക്കിയത് ചോദ്യം ചെയ്ത അത്തിക്കയം കുടമുരുട്ടി തോണിക്കടവ് ചരിവുപറമ്പിൽൻ സാബു സി എബ്രഹാ(53)മിനും, ഉന്നത്താനി നെടുംതാനത്ത് വീട്ടിൽ മനോജിനുമാണ് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |