കുന്നിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തലവൂർ പന്തപ്ലാവിൽ പടിഞ്ഞാറ്റതിൽ അനന്തു (25) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സഹോദരിയോടൊപ്പം പഠിച്ച അനന്തു അവരുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു.
പെൺകുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുന്നതിനാൽ മുത്തശ്ശിയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. കുന്നിക്കോട് എസ്.എച്ച്.ഒ എം.അൻവറിന്റെ നേതൃത്വത്തിൽ എസ്.ഐ ജോയി, എ.എസ്.ഐ ലാലു, എസ്.സി.പി.ഒ അഭിലാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |