SignIn
Kerala Kaumudi Online
Friday, 26 April 2024 2.50 PM IST

പൂഞ്ഞാറിൽ ഷെൽട്ടർ സ്ഥാപിക്കും.

streetdogs

മുണ്ടക്കയം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് സംരക്ഷിക്കുന്നതിന് കേന്ദ്രം സ്ഥാപിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഇതിനായി മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ അധീനതയിൽ ഊരയ്ക്കനാട്ട് ഉള്ള ഒരേക്കർ സ്ഥലം ഏറ്റെടുക്കും. നിയോജക മണ്ഡലത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മൃഗസംരക്ഷണ, ആരോഗ്യ തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മുഴുവൻ തെരുവുനായ്ക്കകൾക്കും പേവിഷ പ്രതിരോധ വാക്സിൻ നൽകും. തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ രണ്ട് എ.ബി.സി സെന്ററുകൾ സ്ഥാപിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന എ.ബി.സി പ്രോജക്ടിലേക്ക് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും മൂന്നുലക്ഷം രൂപ വീതവും, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകൾ 5 ലക്ഷം രൂപ വീതവും, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി 5 ലക്ഷം രൂപയും വകയിരുത്തും. വളർത്തു നായകൾക്ക് ലൈസൻസ് ഉണ്ടെന്നും, പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടുണ്ടെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും യോഗം നിശ്ചയിച്ചു. ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ജനപ്രതിനിധികൾ, മൃഗസംരക്ഷണ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്തുതല നിരീക്ഷണ സമിതികൾ രൂപീകരിക്കുന്നതിനും നിശ്ചയിച്ചു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, STREETDOGS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.