ആർമി വെൽഫെയർ എഡ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലുള്ള ആർമി പബ്ളിക്ക് സ്കൂളുകളിൽ പി.ജി.ടി, ടി.ജി.ടി, പി.ആർ.ടി വിഭാഗങ്ങളിൽ അദ്ധ്യാപകരെ വിളിച്ചു.
പി.ജി.ടി
യോഗ്യത: 50 ശതമാനം മാർക്കോടെ പി.ജി, ബി എഡ് (ഇംഗ്ളീഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോം സയൻസ്. മാത്സ്, ഫൈൻ ആർട്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ എഡ്യുക്കേഷൻ)
ടി.ജി.ടി
യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം, ബിഎഡ്,
സംസ്കൃതം, ഹിന്ദി, ഇംഗ്ളീഷ്, സോഷ്യൽ സ്റ്റഡീസ്, മാത്സ്, സയൻസ്, കമ്പ്യൂട്ടർ സയൻസ്.
പി.ആർ.ടി
യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം, D.EI.Ed/B.EI.Ed/B.Ed. നിയമനം ലഭിക്കുമ്പോൾ ടി.ജി.ടി, പി.ആർ.ടിക്കാർക്ക് സി.ടി.ഇ.ടി/ ടെറ്റ് യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി
കരിയർ തുടക്കക്കാർക്ക് 40ൽ താഴെ, പ്രവൃത്തിപരിചയമുള്ളവർക്ക് 57ൽ താഴെ (കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അഞ്ചുവർഷമെങ്കിലും അദ്ധ്യാപകരായി പ്രവർത്തിക്കണം)
തിരഞ്ഞെടുപ്പ്
നവംബർ 5,6 തീയതികളിലായിരിക്കും പരീക്ഷ. ഓൺലൈൻ സ്ക്രീനിംഗ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിംഗ് അഭിരുചനി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. അവസാനതീയതി ഒക്ടോബർ 10.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |