ലോസാഞ്ചലസ്: 74ാമത് എമ്മി പുരസ്കാരങ്ങൾ ലോസാഞ്ചലസ് മൈക്രോസോഫ്റ്റ് തിയേറ്ററിലെ പ്രൗഢഗംഭീര ചടങ്ങിൽ വിതരണം ചെയ്തു. നെറ്റ്ഫ്ളിക്സിൽ പുറത്തിറങ്ങിയ ജനപ്രിയ സൗത്ത് കൊറിയൻ ത്രില്ലറായ സ്ക്വിഡ് ഗെയിം ഒരുക്കിയ ഹ്വാങ് ഡോങ്ഹ്യൂക്കാണ് മികച്ച സംവിധായകൻ.
സ്ക്വിഡ് ഗെയിമിലെ അഭിനയത്തിന് ലീ ജംഗ്ജെ മികച്ച നടനും ഡ്രാമ സീരീസ് വിഭാഗത്തിൽ യൂഫോറിയയിലെ പ്രകടനത്തിന് സെൻഡയ മികച്ച നടിയുമായി.
കോമഡി വിഭാഗത്തിൽ ജേസൺ സുദീകിസ് മികച്ച നടനായും (ടെഡ് ലാസൊ) ജീൻ സ്മാർട്ട് (ഹാക്ക്സ്) മികച്ച നടിയുമായി.
സക്സക്ഷനിലെ വേഷത്തിന് മാത്യു മക്ഫാഡിയൻ സഹനടനും ഒസാർക്കിലെ കഥാപാത്രത്തെ അവതരിപ്പിച്ച് ജൂലിയ ഗാർണർ മികച്ച സഹനടിയുമായി. ബെസ്റ്റ് ഡ്രമാറ്റിക് പരമ്പര അവാർഡ് സക്സഷൻ സ്വന്തമാക്കി. മികച്ച കോമഡി സീരീസ് ടെഡ് ലാസൊയാണ്. ദി വൈറ്റ് ലോട്ടസാണ് മികച്ച ആന്തോളജി സീരീസ്. ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ മൈക്കൽ കീറ്റണാണ് മികച്ച നടൻ(ഡോപ്സ്റ്റിക്ക്), അമൻഡ സെയ്ഫ്രൈഡ് ( ദി ഡ്രോപ്ഔട്ട്) മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ ജെന്നിഫർ കൂളിഡ്ജ് മികച്ച സഹനടിയും മുറെ ബാർട്ട്ലെറ്റ് മികച്ച നടനുമായി (ദി വൈറ്റ് ലോട്ടസ്).
ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ചിരിക്കുന്നത് സക്സക്ഷൻ എന്ന എച്ച്.ബി.ഒ പരമ്പരയ്ക്കാണ്. വൈറ്റ് ലോട്ടസ് നോമിനേഷനിൽ രണ്ടാം സ്ഥാനത്താണ്. അമേരിക്കൻ ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്ക് നൽകുന്ന പുരസ്കാരമാണ് എമ്മി. ടെലിവിഷനിലെ ഓസ്കർ എന്നാണിത് അറിയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |