SignIn
Kerala Kaumudi Online
Friday, 26 April 2024 9.47 AM IST

കലാലയങ്ങൾ സാമൂഹ്യപ്രതിബദ്ധതയ്ക്ക് മാതൃകയാകണം: കാതോലിക്കാ ബാവ

catholicate
കാത്തോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം ബസേലയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാവ നിർവഹിക്കുന്നു

പത്തനംതിട്ട : കലാലയങ്ങൾ വർത്തമാനകാലത്ത് സാമൂഹിക പ്രതിബദ്ധതയുടെ പാഠം പഠിപ്പിക്കണമെന്ന് ബസേലയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. പത്തനംതിട്ട കാതോലക്കേറ്റ് കോളജ് സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കലാലയത്തിൽ പഠിച്ചിറങ്ങുന്നവർ സമൂഹത്തിലെ കലുഷിത അന്തരീക്ഷത്തിൽ വേറിട്ടു നിൽക്കാൻ കെല്പുള്ളവരായിരിക്കണമെന്നും കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
കോളേജ് മാനേജർ ഡോ.സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സപ്തതി വർഷത്തിൽ നിർമ്മിച്ചു നൽകുന്ന മൂന്നു ഭവനപദ്ധതികളുടെയും 70 വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തുന്ന സാമ്പത്തിക സഹായ പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പുത്തൻകാവിൽ മാർ പീലക്‌സനോസ് മെത്രാപ്പോലീത്ത അനുസ്മരണം കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.ഫിലപ്പോസ് ഉമ്മൻ, എം.ഒ.സി സെക്രട്ടറി ഡോ.എം.ഇ.കുറിയാക്കോസ്, കോളജ് ബസാർ ഡോ.സുനിൽ ജേക്കബ്, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, കെ.വി.ജേക്കബ്, സലീം പി.ചാക്കോ, ഡോ.റെനി പി.വർഗീസ്, ഡോ.ജെനി മേരി മാത്യു, ഫാ.ഡോ. തോംസൺ റോബി, പി.ടി.അനു, റജോ ജോൺ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.