പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് മലയാളം ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗം, അയിരൂർ കഥകളിഗ്രാമം, നാട്യഭാരതി ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികത്തിൽ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തെ മുൻനിറുത്തി ഇന്ന് രാവിലെ 10ന് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന മുൻ ചീഫ് സെക്രട്ടറിയും മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറും ഗാന രചയിതാവുമായ കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. കോളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷത വഹിക്കും.