റാന്നി : സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയായശേഷം ഉതിമൂട് ജംഗ്ഷനിൽ അപകടങ്ങൾ പെരുകി . പത്തനംതിട്ടഭാഗത്തു നിന്ന് റാന്നി ഭാഗത്തേക്ക് വന്ന ബൊലേറോ ജീപ്പും കീക്കൊഴൂർ ഭാഗത്തു നിന്ന് വന്ന ഓമ്നിവാനും തമ്മിൽ ഇന്നലെ കൂട്ടിയിടിച്ചു. . നിയന്ത്രണം നഷ്ടപ്പെട്ട ഇരു വാഹനങ്ങളും നടപ്പാതയും സംരക്ഷണ വേലിയും തകർത്ത് കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി. ഇരു വാഹനങ്ങളിലുമായി ഉണ്ടായിരുന്ന മൂന്നു പേർക്ക് സാരമായി പരിക്കേറ്റു.ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തിൽ നിർമ്മിച്ച ശേഷം ഇരുപത്തിയഞ്ചോളം അപകടങ്ങൾ ഇവിടെ നന്നതായി നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |