ന്യൂഡൽഹി: കലാപത്തിനായി ആൾക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിൽ ഡൽഹിയിലെ രണ്ട് ആം ആദ്മി പാർട്ടി എം.എൽ.എമാർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
21ന് ശിക്ഷ വിധിക്കും.
2015 ഫെബ്രുവരി 2ന് വടക്കൻ ഡൽഹിയിലെ ബുരാരി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാരെ ആക്രമിച്ച കേസിൽ പ്രതികളായ എ.എ.പി എം.എൽ.എമാരായ അഖിലേഷ് പതി ത്രിപാഠി, സഞ്ജീവ് ഝാ എന്നിവരും കണ്ടാലറിയാവുന്ന 15 പേരും കുറ്റക്കാരാണെന്ന് റോസ് അവന്യൂ കോടതി വിധിച്ചു.
രണ്ട് എം.എൽ.എമാരും ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതായി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വൈഭവ് മേത്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കേസിൽ പ്രതികളായ മറ്ര് 10 പേരെ വെറുതെ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |