ചേർത്തല: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ ക്ഷണം സ്വീകരിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുടുംബസമേതം രാജ്ഭവനിലെത്തി. അവിട്ടം നാളിലായിരുന്നു സന്ദർശനം. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഒരു വർഷത്തെ ആഘോഷങ്ങൾ ചേർത്തല ശ്രീനാരായണ കോളേജിൽ 2021 ഡിസംബർ 5ന് ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗവർണർ വെള്ളാപ്പള്ളിയെ രാജ് ഭവനിലേക്ക് ക്ഷണിച്ചിരുന്നു.
രാജ്ഭവനിൽ എത്തിയ വെള്ളാപ്പള്ളി ഗവർണർക്ക് ഓണപ്പുടവ നൽകി. കുടുംബാംഗങ്ങളും പുടവ സമ്മാനിച്ചു. വെള്ളാപ്പള്ളിക്ക് ഗവർണറും ഓണപ്പുടവ കൈമാറി. പ്രത്യേകം ഒരു പേനയും ഗവർണർ സമ്മാനിച്ചു. അത്താഴം കഴിച്ച് മണിക്കൂറുകൾ ചെലവഴിച്ച ശേഷമാണ് വെള്ളാപ്പള്ളി, ഭാര്യ പ്രീതി നടേശൻ, മകൾ വന്ദന, മരുമകൻ ശ്രീകുമാർ എന്നിവർ മടങ്ങിയത്. കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് വെള്ളാപ്പള്ളി ക്ഷണിച്ചപ്പോൾ ഉറപ്പായും വരുമെന്ന് ഗവർണർ മറുപടി നൽകി.
ക്യാപ്ഷൻ: രാജ്ഭവനിൽ എത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,ഭാര്യ പ്രീതി നടേശൻ,മകൾ വന്ദന, മരുമകൻ ശ്രീകുമാർ എന്നിവർ ഗവർണർക്കൊപ്പം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |