SignIn
Kerala Kaumudi Online
Friday, 26 April 2024 11.01 PM IST

ഡോ. അഭിലാഷ് പിള്ള സ്‌കൂൾ ഒഫ് ഡ്രാമ ഡയറക്ടർ

1
ഡോ. അഭിലാഷ് പിള്ള

തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ നാടക പഠന വകുപ്പായ സ്‌കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിൽ ഡയറക്ടറായി ഡോ. അഭിലാഷ് പിള്ള നിയമിതനായി. പ്രൊഫ. ജി. ശങ്കരപ്പിള്ള, പ്രൊഫ. വയലാ വാസുദേവൻ പിള്ള, പ്രൊഫ. മൊകേരി രാമചന്ദ്രൻ, പ്രൊഫ. കുമാരവർമ്മ എന്നിവർക്ക് ശേഷം ഒഴിഞ്ഞുകിടന്നിരുന്ന ഡയറക്ടർ തസ്തികയിലേക്കാണ് നിയമനം.

അഭിലാഷ് പിള്ള 25 വർഷത്തിലേറെയായി നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമയിലെ ഫാക്കൽറ്റിയും ഡീനുമായി പ്രവർത്തിക്കുകയായിരുന്നു. ഡെപ്യൂട്ടേഷനിലാണ് സ്‌കൂൾ ഒഫ് ഡ്രാമയിൽ നിയമിതനായത്. ഇന്ത്യയിലും വിദേശത്തും ശ്രദ്ധേയമായ നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത അഭിലാഷ് പിള്ള ലണ്ടനിലെ റോയൽ അക്കാഡമി ഒഫ് ഡ്രമാറ്റിക് ആർട്‌സിൽ നിന്നും തിയേറ്റർ പ്രൊഡക്‌ഷനിലും മാനേജ്‌മെന്റിലും ഉന്നത പരിശീലനം നേടിയിട്ടുണ്ട്.

ഡൽഹി ഭാരത് മഹോത്സവ്, തൃശൂരിലെ ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ എന്നിവയിൽ ഡയറക്ടറായി നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട്. യു.കെയിലെ ഓറഞ്ച് തിയറ്റർ കമ്പനിയിൽ നിരവധി അന്തർദേശീയ സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. കേരള സംഗീത നാടക അക്കാഡമി അവാർഡ്, സംസ്‌കൃതി അവാർഡ്, വയലാ കനൽ സാംസ്‌കാരികവേദി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം സോംഗ് ആൻഡ് ഡ്രാമ ഡിവിഷനിൽ മുൻ ഡയറക്ടറായിരുന്ന എസ്.ആർ.കെ പിള്ളയുടെ മകനാണ്. അഭിനേത്രിയും തിയറ്റർ പരിശീലകയുമായ ജിൽമിൽ ഹസാരികയാണ് ഭാര്യ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.