പുതുപ്പരിയാരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗാന്ധി ദർശനങ്ങളുടെ സഫലീകരണമാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ. ഗാന്ധിദർശൻ വേദി മലമ്പുഴ നിയോജക മണ്ഡലം കൺവെൻഷൻ പുതുപ്പരിയാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ ഊർജ്ജം ഈ യാത്രയിലൂടെ ചോർന്നു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയോജക മണ്ഡലം ചെയർമാൻ എം.ജി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ ഗാന്ധിദർശൻ വേദി പ്രവർത്തകരും ജോഡോ യാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ. ശിവരാമകൃഷ്ണൻ, ജില്ലാ വൈസ് ചെയർമാൻ എം.എം. തോമസ്, ജില്ലാ സെക്രട്ടറി സൈലാവുദ്ദീൻ, വനിതാ ഗാന്ധിദർശൻ വേദി ജില്ലാ ചെയർപേഴ്സൺ പി. പ്രീത, മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.എസ്. സജിത, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.വി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |